ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ വമ്പന്‍ വിജയത്തോടെ ഓസ്‌ട്രേലിയ നാലു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ ഇതിഹാസ താരവും ഓസീസ് ക്യാപ്റ്റനുമായ റിക്കി പോണ്ടിങിന്റെ പ്രവചനം. ഇന്ത്യക്കു മേല്‍ ഗുരുതരമായ മുറിവാണ് ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ സംഭവിച്ചിരിക്കുന്നതെന്നും ഇത് ഓസീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനിടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.